Tuesday 13 November 2012

ATMOSPHERIC CHANGES

മരണത്തിനു ജീവന്‍ നല്‍കുന്ന കാലാവസ്ഥാ വ്യതിയാനം.

// ജാഫര്‍ എസ് പുല്‍പ്പള്ളി //

ഐക്യരാഷ്ട്ര സഭയുടെ മുന്‍ തലവന്‍ കോഫി അന്നന്റെ നേത്യത്വത്തിലുള്ള 'ഗ്ലോബല്‍ ഹ്യൂമാനിറ്റേറിയന്‍ ഫോറ'ത്തിന്റെ കണക്കുകള്‍ പ്രകാരം ഒരു വര്‍ഷം 3 ലക്ഷം മരണങ്ങള്‍ക്ക് കാലാവസ്ഥാ വ്യതിയാനം കാരണമാകുന്നുണ്ട്. 2030 ഓടെ ഇത് 5 ലക്ഷം ആകും. കൂടാതെ 300 ദശലക്ഷം ആളുകളെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നുണ്ട് ഇത്.125000 കോടി ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് ആഗോളമായി കാലാവസ്ഥാ വ്യതിയാനം പ്രതിവര്‍ഷം സ്യഷ്ടിക്കുന്നത് എന്ന വസ്തുത പ്രശ്‌നത്തിന്റെ മാരകമായ ഫലങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. ഈ സ്ഥിതിയില്‍ പോവുകയാണെങ്കില്‍ അടുത്ത 20 വര്‍ഷത്തിനകം ഈ നഷ്ടം ഇരട്ടിയാകുകയും ചെയ്യും.

No comments:

Post a Comment