Tuesday 20 November 2012

GAZA

ചോരകൊണ്ട് നെറ്റിയിലൊരു മറുക്
കണ്ണീരൊലിച്ച കവിളിലെ ചാലുകള്‍
ഗസ്സയിപ്പോള്‍ എത്ര സുന്ദരിയാണ്
ചോരയില്‍ മുങ്ങി നിവര്‍ന്നപ്പോള്‍
അവളാകെക്കൂടി പുതുനാരിയെപ്പോലെ
സ്വര്‍ഗത്തിലേക്കുള്ള ഒപ്പനപ്പാട്ടുമായി
എത്ര മണവാളന്മാരും മണവാട്ടികളുമാണ്
ചോരപ്പാടം കടന്ന് ഓടിപ്പോകുന്നത്
പൈതല്‍ ചോര നിറഞ്ഞ
മെഡിറ്ററേനിയനില്‍ കടലാസ്സുവഞ്ചിയുണ്ടാക്കി
ഗസ്സ എല്ലാവരേയും തോല്‍പ്പിക്കുകയാണ്.




No comments:

Post a Comment