Tuesday 13 November 2012

NETWORK MARKETING

PLEASE READ IT, AND COMMENT ABOUT IT, THEN WE CAN DISCUSS



Multi Level Marketing MLM നിയമവിധേയമാക്കാന്‍ സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തുന്നതായി വാര്‍ത്ത‍. ആംവേ പോലുള്ള തട്ടിപ്പ്‌ കമ്പനികള്‍ മള്‍ട്ടി ലവല്‍ മാര്‍ക്കറ്റിങ്ങിന്റെ പേരില്‍ കോടികള്‍ തട്ടിക്കൊണ്ടിര്‍ക്കുമ്പോള്‍ തന്നെയാണ് സര്‍ക്കാര്‍ ഇത്തരം ഒരു നീക്കത്തിനു മുതിരുന്നത്
മണി ചെയിന്‍ കമ്പനികള്‍ കൊണ്ട് സാധാരണക്കാരന് വഴി നടക്കാന്‍ പറ്റാത്തത്ര ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമ്പോഴും, തട്ടിപ്പുകള്‍ നിര്‍ബാ
ധം തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഈ അവസ്ഥയില്‍ , MLM നിയമവിധേയമാക്കിയാല്‍ നിയമത്തിന്റെ മറവില്‍ കൂടുതല്‍ തട്ടിപ്പ്‌ നടത്താം എന്നതല്ലാതെ മറ്റു പ്രയോചനം സാധാരണക്കാരന് ഇത് കൊണ്ട് ഉണ്ടാവും എന്ന് വിശ്വസിക്കാന്‍ പ്രയാസം
ഇതിന്റെ പിന്നിലെ ഒളിയജണ്ടകള്‍ കൂടി വെളിച്ചത്തു കൊണ്ട് വരേണ്ടതുണ്ട് .
റീടെയില്‍ വിദേശ നിക്ഷേപം എതിര്‍ക്കുന്ന ഒരു സംസ്ഥാനം അതെ തരത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന കുത്തക വിദേശ കമ്പനികള്‍ക്ക്‌ പച്ചപ്പരവതാനി വിരിക്കുന്നതിലെ ഔചിത്യം ചോദ്യം ചെയ്യപ്പെടണ്ടത് തന്നെ

No comments:

Post a Comment